രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം സുപ്രിംകോടതിയിൽ

കഴിഞ്ഞ ആഴ്ചയാണ് നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചത്.

Update: 2022-11-17 15:56 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. നളിനി ഉൾപ്പടെയുള്ളവരെ മോചിപ്പിച്ച ഉത്തരവിനെതിരെയാണ് ഹരജി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചത്. 

നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരും ജയില്മോചിതരായി. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഇവരെ മോചിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. 

31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഇവർ പുറത്തിറങ്ങിയത്. ജയിൽമോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക ക്യാംപിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരൻ ,ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ  എന്നിവരെയാണ് നാടുകടത്തുക. നളിനിയും ഭര്‍ത്താവ് മുരുകനും ഡോക്ടറായ മകള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്നും വിവരമുണ്ട്. 

 കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളൻ കഴിഞ്ഞ മെയ് 18-ന് ജയിൽ മോചിതനായിരുന്നു.  സമാനവകുപ്പ് പ്രകാരമാണ് പേരറിവാളനെയും സുപ്രിംകോടതി മോചിപ്പിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News