'രാമരാജ്യം ചെലവുള്ള ഏർപ്പാടാണ്'; പരിഹാസവുമായി മഹുവ മൊയ്ത്ര

2022ൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 340 കോടി രൂപയാണ്. യു.പിയിൽ മാത്രം 221 കോടി രൂപയാണ് ചെലവഴിച്ചത്.

Update: 2022-09-23 08:49 GMT

ന്യൂഡൽഹി: അധികാരം നേടാൻ ബിജെപി തെരഞ്ഞെടുപ്പുകളിൽ വൻ തുക ചെലവഴിക്കുന്നതിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാമരാജ്യം ചെലവുള്ള ഏർപ്പാടാണെന്നാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.

''2022ൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 340 കോടി രൂപയാണ്. യു.പിയിൽ മാത്രം 221 കോടി രൂപയാണ് ചെലവഴിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട കണക്കാണിത്, ഔദ്യോഗിക മറുപടിയിൽ വരാത്ത കണക്ക് ഇതിനെക്കാൾ എത്രയോ കൂടുതലായിരിക്കും. രാമ രാജ്യം ചെലവുള്ള ഏർപ്പാടാണ്'' - മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News