ജീവനക്കാരനോടൊപ്പം കപ്പ്‌കേക്ക് മുറിച്ച് രത്തൻടാറ്റയുടെ പിറന്നാൾ ആഘോഷം; മനോഹരമെന്ന് സോഷ്യൽമീഡിയ

ഡിസംബർ 28 നായിരുന്നു രത്തൻടാറ്റയുടെ 84 ാം പിറന്നാൾ

Update: 2021-12-30 10:48 GMT
Editor : Lissy P | By : Web Desk

ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാത്തൊരു പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യൽമീഡിയയിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വ്യവസായിയായ രത്തൻടാറ്റയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽമീഡിയ കൈയടക്കി. കപ്പ് കേക്കിന് മുകളിൽ കത്തിച്ചുവെച്ച ചെറിയ മെഴുകുതിരി, അത് പതുക്കെ ഊതിക്കെടുത്തിയാണ് അദ്ദേഹം തന്റെ 84 ാം പിറന്നാൾ ആഘോഷിച്ചത്.  ഡിസംബർ 28 നായിരുന്നു രത്തൻടാറ്റയുടെ പിറന്നാൾ. ഡെപ്യൂട്ടി ജനറൽ മാനേജർ ശന്തനു നായിഡുവിനൊപ്പമാണ് രത്തൻ ടാറ്റ പിറന്നാൾ ആഘോഷിക്കുന്നത്. ഹാപ്പി ബർത്ത് ഡേ പാടി കൊണ്ട് കപ് കേക്കിന്റെ കഷ്ണം വായിൽവെച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ലളിതമനോഹരമായ പിറന്നാൾ ആഘോഷത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News