വയറ്റില്‍ മുഴ: ശസ്ത്രക്രിയക്കായി കര്‍ഷകന്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ തിന്നു

ജോലി ചെയ്തു സമ്പാദിച്ച പണവും ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും നല്‍കിയ പണവും 500ന്റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. ഇതാണ് എലികള്‍ പൂര്‍ണമായും തിന്നു നശിപ്പിച്ചത്.

Update: 2021-07-18 11:23 GMT
Advertising

വയറ്റിലെ മുഴ ശസ്ത്രക്രിയ ചെയ്തു നീക്കാനായി കര്‍ഷകന്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ തിന്നു നശിപ്പിച്ചു. തെലുങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലാണ് സംഭവം. റെഡ്യ നായിക് എന്ന കര്‍ഷകന്‍ തന്റെ ഓപ്പറേഷനായി കരുതിവെച്ച പണമാണ് എലികള്‍ കരണ്ടു നശിപ്പിച്ചത്. കീറിയ നോട്ടുകളുമായി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രം കണ്ണീരാവുകയാണ്.

ജോലി ചെയ്തു സമ്പാദിച്ച പണവും ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും നല്‍കിയ പണവും 500ന്റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. ഇതാണ് എലികള്‍ പൂര്‍ണമായും തിന്നു നശിപ്പിച്ചത്.

പണം മാറ്റിനല്‍കാന്‍ ഇയാള്‍ പല ബാങ്കുകളിലും കയറി ഇറങ്ങിയെങ്കിലും ആരും നോട്ട് മാറിനല്‍കാന്‍ തയ്യാറായില്ല. നോട്ടിന്റെ നമ്പറുകളും നശിച്ചുപോയതിനാല്‍ പണം മാറ്റിനല്‍കാനാവില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. റിസര്‍വ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് ബാങ്കിങ് രംഗത്തുള്ളവര്‍ ഇയാള്‍ക്ക് നല്‍കുന്ന ഉപദേശം. ഇയാളുടെ ശസ്ത്രക്രിയക്ക് നാല് ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News