രണ്ടാഴ്ചക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം

Update: 2022-05-06 01:20 GMT

ഡല്‍ഹി: രണ്ടാഴ്ചക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോൾ കേസുകൾ കുറഞ്ഞ് നിൽക്കുന്നതിന് കാരണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡൽഹിയിലെ കോവിഡ് കേസുകൾ. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുകൾ  കുറയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ലക്ഷണമില്ലാത്ത നിരവധി രോഗികൾ സംസ്ഥാനത്തുണ്ടാകാം. അവരിൽ നിന്നും നിരവധി പേർക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകൾ കുത്തനെ ഉയർന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Advertising
Advertising

ഒമിക്രോണിന്‍റെ പുതിയ വകഭേദമാണ് ഡൽഹിയിൽ വ്യാപിച്ചിട്ടുള്ളത്. എന്നാൽ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടർമാർ അഭിപ്രായപെടുന്നുണ്ട്. കോവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ പരിശോധിക്കണമെന്നാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്ന നിർദേശം. ആൾക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. നിലവിലെ കോവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള ഉയർച്ച നാലാം തരംഗമായി കാണാനാകില്ലെന്നണ് ഐ.സി.എം.ആർ നിലപാട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News