വിധവയായ അമ്മയുമായി ബന്ധം : 45കാരനെ കുത്തി കൊന്ന് മക്കൾ
രത്തന്‍ജിയുമായി അമ്മയ്ക്കുണ്ടായ ബന്ധം മരിച്ചുപോയ അച്ഛനോടുള്ള അപരാതമായാണ് സഹോദരങ്ങൾ കണ്ടത്
ഗാന്ധിനഗർ : വിധവയായ അമ്മയുമായി ബന്ധം സ്ഥാപിച്ചിരുന്ന 45കാരനെ കുത്തി കൊന്ന് സഹോദരങ്ങൾ. രത്തന്‍ജി (45) ആണ് കൊല്ലപ്പെട്ടത്. സഞ്ജയ്(27), ജയേഷ് താക്കൂര്‍ (23) എന്നിവരാണ് കുത്തികൊന്നത്. ഗുജറാത്തിലാണ് സംഭവം.
രത്തന്‍ജി എന്നയാളുമായി അമ്മയ്ക്കുണ്ടായ ബന്ധം മരിച്ചുപോയ അച്ഛനോടുള്ള അപരാതമായാണ് സഹോദരങ്ങൾ കണ്ടത്. അമ്മയുടെ പ്രവർത്തി കുടുംബത്തിന് അപമാനമാണെന്നും അവർ വിശ്വസിച്ചിരുന്നു. തങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പല തവണ വിലക്കിയിട്ടും രത്തന്‍ജി പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രത്തൻജി ജോലി ചെയ്യുന്ന നിർമാണസ്ഥലത്തേക്ക് വന്ന സഹോദരങ്ങൾ, കത്തിയും വടിയുമായി ആക്രമിക്കുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ പുറത്തായ രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.