മതപരിവര്‍ത്തനമാരോപിച്ച് കര്‍ണാടകയിലെ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി

ഹിന്ദു സംഘടനകളാണ് സ്‌കൂള്‍ കാമ്പസിനുള്ളില്‍ കയറി അക്രമം നടത്തയത്.

Update: 2021-12-25 07:50 GMT

ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കോണ്‍വെന്റ് സ്‌കൂളിലെ ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി ഹിന്ദു സംഘടനകള്‍. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം.

നാല്‍പതോളം വരുന്ന ആളുകള്  കുട്ടികളെ മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് സ്‌കൂള്‍ കാമ്പസിനുള്ളില്‍ കയറി അക്രമം നടത്തയത്.

കൂടാതെ പാണ്ഡവ പുരത്തെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയ ഹിന്ദു ജാഗരണ വേദികെ അംഗങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News