'അഭിപ്രായ പ്രകടനമാവാം, പക്ഷേ ഇത്ര മോശം ഭാഷയിൽ...'; നടന്‍ സിദ്ധാർഥിനെതിരെ സൈനയുടെ ഭർത്താവും അച്ഛനും

സിദ്ധാര്‍ഥിന്‍റെ പ്രയോഗങ്ങള്‍‌ ലൈംഗികച്ചുവയുള്ളതാണ് എന്നാണ് വിമര്‍‌ശകര്‍ പറയുന്നത്

Update: 2022-01-11 02:02 GMT

നടൻ സിദ്ധാർഥിനെതിരെ രൂക്ഷവിമർശനവുമായി ബാഡ്മിന്റൺ താരം സൈനാ നെഹ്‍വാളിന്‍റെ ഭർത്താവ് പാരുപ്പള്ളി കശ്യപ്. സിദ്ധാർഥിന്റെ ട്വീറ്റ് ഖേദകരമാണെന്നും ഇത്രയും മോശം ഭാഷയിൽ പ്രതികരിക്കരുതെന്നും കശ്യപ് കുറ്റപ്പെടുത്തി. സൈനക്കെതിരായ സിദ്ധാർഥിന്റെ പ്രതികരണം വളരെ മോശമായിപ്പോയി, താരം മാപ്പു പറയണമെന്ന് സൈനയുടെ അച്ഛൻ ഹർവീർ സിങ് ആവശ്യപ്പെട്ടു.

സിദ്ധാർഥിന്റെ പ്രതികരണം ഞങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം. പക്ഷെ ഇത്രയും മോശം ഭാഷയിൽ ആവരുത്- കശ്യപ് കുറിച്ചു

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ അപലപിച്ച് സൈനാ നെഹ്‌വാൾ ചെയ്ത ട്വീറ്റിനെ സിദ്ധാർഥ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

Advertising
Advertising

പ്രധാനമന്ത്രിക്ക് പോലും രാജ്യത്ത് സുരക്ഷയില്ലെന്നത് ഖേദകരമാണ്. പ്രധാനമന്ത്രിക്കെതിരായ അരാജകവാദികളുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നാണ് സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് മെൻഷൻ ചെയ്ത് സൈനയെ' subtle cock champion' എന്നും നിങ്ങളെയോർത്ത് ലജ്ജിക്കുന്നു എന്നും പറഞ്ഞാണ് സിദ്ധാർഥ് പരിഹസിച്ചത്. സിദ്ധാർഥിന്‍റെ പ്രയോഗം ലൈംഗികച്ചുവയുള്ളതാണ് എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നും ആരെയും അപമാനിക്കാന്‍‌ ഉദ്ദേശിച്ചിരുന്നില്ലെന്നും നടൻ സിദ്ധാർഥ് പ്രതികരിച്ചു.

വിഷയത്തിൽ മഹാരാഷ്ട്രാ ഡി.ജി.പി യോട് സിദ്ധാർഥിനെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ടുവെന്നും ട്വിറ്റർ ഇന്ത്യ അധികൃതരോട് സിദ്ധാർഥിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News