സാന്താക്ലോസിനെ അവഹേളിച്ചെന്ന് പരാതി; എഎപി നേതാക്കൾക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് പരിഹാസ വീഡിയോയാണ് എഎപി നേതാക്കള്‍ പുറത്തിറക്കിയിരുന്നത്

Update: 2025-12-25 13:45 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്.

സാമൂഹ്യമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി.

വായു മലിനീകരണവുമായി ബന്ധപ്പെട്ട് പരിഹാസ വീഡിയോയാണ് ഇവര്‍ പുറത്തിറക്കിയിരുന്നത്. സാന്താക്ലോസ് മുഖംമൂടി ധരിച്ചയാൾ വായുമലിനീകരണം മോശമായത് കാരണം ബോധം നഷ്ടപ്പെടുന്നതായിരുന്നു വീഡിയോ.

സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News