'പേവിഷബാധയേറ്റുള്ള മരണങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നു'; സ്വമേദയ കേസെടുത്ത് സുപ്രീം കോടതി

മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി

Update: 2025-07-28 09:11 GMT

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.

ജസ്റ്റിസുമാരായ ജെ .ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഡല്‍ഹിയില്‍ ആറ് വയസ്സുകാരി നായയുടെ കടിയേറ്റ് പേവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

കൊച്ചുകുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നൂറുകണക്കിന് തെരുവുനായ കേസുകള്‍ പേവിഷബാധയിലേക്ക് നയിക്കുകയും, ഇത് കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News