വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്

തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്.

Update: 2024-10-22 10:32 GMT

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനുള്ള ജോയിൻ പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ബഹളം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ മേശപ്പുറത്തിരുന്ന ഗ്ലാസ് വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കൈക്ക് മുറിവേറ്റു.

കല്യാൺ ബാനർജിയും അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനാണ് ഇന്ന് യോഗം ചേർന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News