താജ്മഹലിൽ നിന്ന് ചെങ്കോട്ടയിലേക്ക് രഹസ്യ അറ? വസ്തുതയറിയാം

ഇന്ത്യക്കാരും ഇന്ത്യ സന്ദർശിക്കുന്നവരുമായിട്ടുള്ള എല്ലാവരും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് താജ്മഹലാണ്

Update: 2025-11-29 11:15 GMT

ന്യൂഡൽഹി: ഇന്ത്യക്കാരും ഇന്ത്യ സന്ദർശിക്കുന്നവരുമായിട്ടുള്ള എല്ലാവരും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് താജ്മഹലാണ്. മുഗൾ ഭരണാധികാരി ഷാജഹാൻ തന്റെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി 1600കളിൽ നിർമിച്ചതാണ് താജ്മഹൽ. ആഗ്രയിൽ യമുന നദിയുടെ തീരത്താണ് മാർബിൾ കൊണ്ട് നിർമിച്ച താജ്മഹൽ സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡൽഹിയിൽ ഷാജഹാൻ തന്നെ പണിക്കഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. ഷാജഹാൻ ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്. രണ്ട്‌ കിലോമീറ്റർ ചുറ്റളവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

Advertising
Advertising

എന്നാൽ താജ്മഹൽ സന്ദർശിച്ച ഒരു യാത്രികൻ താജ്മഹലിനെക്കുറിച്ച് അത്ഭുതകരമായ അവകാശവാദം ഉന്നയിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിഡിയോയിൽ, താജ്മഹലിനുള്ളിൽ ഒരു മറഞ്ഞിരിക്കുന്ന വഴിയുണ്ടെന്നും പുരാതന കാലത്തെ ആക്രമണങ്ങളുടെ സമയത്ത് രാജാക്കന്മാരും ഭരണാധികാരികളും ചെങ്കോട്ടയിലേക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ ഈ രഹസ്യ വഴി ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.

എന്നാൽ ചെങ്കോട്ടയിലേക്ക് പോകാനുള്ള വഴിയെന്ന് അവകാശപ്പെടുന്ന മറഞ്ഞിരിക്കുന്ന വഴി യഥാർത്ഥത്തിൽ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും താജ്മഹലിന്റെ ഭൂഗർഭ അറകളിലേക്കുള്ള പ്രവേശന കവാടമാണ്. ഈ അറകൾ താജ്മഹലിന്റെ ഭാഗമായി തന്നെ നിർമിച്ചവയാണ്. പക്ഷേ അവ സന്ദർശകർക്ക് തുറന്നിരിക്കില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ASI) ഉദ്യോഗസ്ഥർ മാത്രമാണ് ഇടയ്ക്കിടെ അവ തുറക്കുന്നത്. പ്രധാനമായും അതിനുള്ളിൽ അടിഞ്ഞുകൂടുന്ന താജ്മഹൽ സന്ദർശിക്കുന്ന ആളുകൾ നിക്ഷേപിക്കുന്ന വലിയ നാണയങ്ങളുടെ കൂമ്പാരം നീക്കം ചെയ്യാനാണ് അവ തുറക്കുക.

താജിനെക്കുറിച്ചുള്ള പഴയ രേഖകളിൽ ഈ അറകൾ ഏകദേശം 120 യാർഡ് വിസ്തൃതിയുള്ള ഭൂഗർഭ അറകളാണെന്ന് പരാമർശിക്കുന്നുണ്ട്. അവയെല്ലാം ഒരു തുരങ്കം പോലെ തോന്നിക്കുന്ന ഒരു നീണ്ട ഇടനാഴിയാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഈ അറകളുടെ കൃത്യമായ ഉദ്ദേശ്യം ഇന്നും ചരിത്രകാരന്മാർക്കും ഗവേഷകർക്കും ജിജ്ഞാസുക്കളായ സന്ദർശകർക്കും താൽപ്പര്യമുള്ള ഒരു വിഷയമാണ്. എങ്കിലും ഈ അറകൾ ചേനക്കോട്ടയിലേക്ക് നയിക്കും എന്നതിന് തെളിവൊന്നുമില്ല.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News