പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാസേന; അഞ്ച് ഐഇഡികൾ കണ്ടെടുത്തു

കരസേനാ ഉദ്യോഗസ്ഥരും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്

Update: 2025-05-05 08:44 GMT
Editor : നബിൽ ഐ.വി | By : Web Desk

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാസേന. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ താവളമാണ് തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ഐഇഡികളും സുരക്ഷാസേന കണ്ടെടുത്തു.

കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. സംഭവത്തിന് പിന്നാലെ പാക്ക് പോസ്റ്റുകളിൽ നിന്ന് വീണ്ടും വെടിവെപ്പുണ്ടായി. പാകിസ്താന്റെ പ്രകോപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയിൽ ശക്തമായ തിരച്ചിലാണ് സൈന്യം നടത്തി വരുന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തു. 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News