അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമിച്ചത് കർണാടക സ്വദേശി അരുൺ യോഗിരാജ്

55 സെന്റീ മീറ്റർ ഉയരമുള്ള വിഗ്രഹമാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കുക.

Update: 2024-01-02 03:38 GMT

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു. കർണാടക സ്വദേശി അരുൺ യോഗിരാജ് ആണ് ശിൽപം നിർമിച്ചത്.

മൂന്ന് ശിൽപങ്ങളാണ് അവസാന റൗണ്ടിൽ പരിഗണിച്ചിരുന്നത്. രഹസ്യ വോട്ടിങ്ങിലൂടെയാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തത്. 55 സെന്റി മീറ്റർ ഉയരമുള്ളതാണ് വിഗ്രഹം. ഇന്ത്യാ ഗേറ്റിന് സമീപമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപവും ശ്രീശങ്കരാചാര്യരുടെ ശിൽപവും നിർമിച്ചത് അരുൺ യോഗിരാജ് ആണ്.

Advertising
Advertising

ശ്രീരാമന്റെ ബാല്യകാലത്തെ പ്രതിനിധീകരിക്കുന്ന ശിൽപമാണ് അയോധ്യയിൽ സ്ഥാപിക്കുകയെന്നാണ് വിവരം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് വിഗ്രഹം തെരഞ്ഞെടുത്ത വിവരം എക്‌സിലൂടെ അറിയിച്ചത്. വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടിട്ടില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News