സിനിമ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം

Update: 2026-11-03 05:27 GMT

ചെന്നൈ: മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട് . എൻ.ടി രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

Advertising
Advertising

സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ.

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്ന സമയത്ത് സുഖം പ്രാപിക്കുന്നത് വരെ മനസ്സിനക്കരെയുടെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടി വെച്ചത് ചലച്ചിത്ര രംഗത്ത് വാർത്തയായിരുന്നു .

1968 ൽ അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസിലാണ് പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കെ.വി. ഭാസ്ക്കരൻ, എം.ഒ. ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ സഹായിയായി പ്രവർത്തിച്ചു . 1972 ൽ ജെ. വില്യംസ് സംവിധാനം ചെയ്ത മദാലസയിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പമാനാകുന്നത് . ലക്ഷ്മിയാണ് ഭാര്യ. മക്കൾ അനിത, തന്നുയ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News