തെരഞ്ഞെടുപ്പിന് മുന്‍പ് 42 കോടി രൂപ പിരിച്ചെടുത്തു; കോൺഗ്രസ് എം.എൽ.എക്കെതിരെ അന്വേഷണം

മൂന്നു ദിവസം നീണ്ടു നിന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 31 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്

Update: 2024-02-15 16:04 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം.എൽ.എ നരഭരത് റെഡ്ഢിക്കെതിരെ ഗുരുതര സാമ്പത്തികാരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരഭരത് 42 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം നരഭരതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഏജൻസി അന്വേഷണം നടത്തുകയും ചെയ്തു.

ബെല്ലാരിയിൽ നിന്നുള്ള നിയമസഭാംഗമായ നരഭരത് റെഡി തെരഞ്ഞെടുപ്പിന് മുൻപത്തെ മാസങ്ങളിൽ വൻതോതിൽ പണം സമ്പാദിച്ചുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. 42 കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ് വിവരം. പണം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നാണ് ഇഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് നരഭരത് ചെയ്തതെന്നാണ് ഏജൻസിയുടെ നിഗമനം. ഇതു മായി ബന്ധപ്പെട്ട് നരഭരതിന്റെ കർണ്ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി.

മൂന്നു ദിവസം നീണ്ടു നിന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 31 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധ ഇടപാടുകളുടെ നിർണായക വിവരങ്ങൾ പരിശോധനയിൽ ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഗ്രാനൈറ്റ് മൈനിങ് ബിസിനസ്സ് രംഗത്ത് സജീവമാണ് നരഭരത് റെഡ്ഡിയുടെ കുടുംബം. മുൻ നിയമസഭാംഗം സൂര്യനാരായണ റെഡ്ഢിയുടെ മകനാണ് മുപ്പത്തിനാലുകാരനായ നരഭരത് റെഡ്ഢി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News