മോദി ട്വീറ്റ് വെറും തമാശ; കോണ്‍ഗ്രസ് വിടില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ഞായറാഴ്ചകളില്‍ തമാശ ട്വീറ്റുകള്‍ നല്‍കാറുണ്ട്. അതിന് രാഷ്ട്രീയ അര്‍ഥം കല്‍പിക്കേണ്ടതില്ല

Update: 2021-06-30 04:22 GMT
Editor : Jaisy Thomas | By : Web Desk

കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഞായറാഴ്ചയിലെ മോദി അനുകൂല ട്വീറ്റ് ഒരു 'ഞായറാഴ്ച തമാശ' മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തരം കോവിഡുകള്‍ക്കു പുറമെ, ഒരു കാരണവുമില്ലാതെ മോദിയെ കുറിച്ച് ദുഃഖിക്കുന്ന നാലാമത്തെ വകഭേദവുമുണ്ടെന്നായിരുന്നു ട്വീറ്റ്. ചിരിക്കാന്‍ വേണ്ടിയുള്ള ഞായറാഴ്ച തമാശ മാത്രമായിരുന്നു അത്. ഞായറാഴ്ചകളില്‍ തമാശ ട്വീറ്റുകള്‍ നല്‍കാറുണ്ട്. അതിന് രാഷ്ട്രീയ അര്‍ഥം കല്‍പിക്കേണ്ടതില്ല. കോണ്‍ഗ്രസ് വിടാനോ ബി.ജെ.പിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

Advertising
Advertising

1970-80 കാലഘട്ടങ്ങളില്‍ തിളങ്ങിയ നടനായിരുന്നു സിന്‍ഹ. ബിഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലെത്തിയത്. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ 2019 ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News