ശിവസേന നേതാവ് അയോധ്യ പൗളിന് നേരെ മഷിയേറ്

കല്‍വയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു മഷിയേറുണ്ടായത്

Update: 2023-06-17 11:24 GMT
Editor : vishnu ps | By : Web Desk

മുംബൈ: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന നേതാവ് അയോധ്യ പൗളിന്റെ ദേഹത്ത് മഷി ഒഴിച്ച് ആക്രമണം. താനെക്ക് സമീപം കല്‍വയില്‍ വെച്ചായിരുന്നു സംഭവം.

കല്‍വയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു മഷി ഒഴിച്ചുള്ള ആക്രമണമുണ്ടായത്. ഒരു സംഘം ആളുകള്‍ അയോധ്യയുടെ ദേഹത്തേക്ക് മഷി ഒഴിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ശിവസേന മുഖപത്രമായ സാമ്‌നയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയുടെ മഹാരാഷ്ട്ര സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററാണ് അയോധ്യ പൗള്‍.

Advertising
Advertising

സംസ്ഥാന വ്യാപകമായുള്ള അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (APMC) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയോധ്യ പൗളും ബാലാസാഹെബ് ശിവസേന വിഭാഗം എം.എല്‍.എ സന്തോഷ് ബങ്കാറുമായുള്ള വാദപ്രതിവാദത്തിന്റെ ഫലമായാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

എ.പി.എം.സി തെരഞ്ഞടുപ്പിന്റെ ഭാഗമായി കളംനൂരി ബസാര്‍ സമിതിയിലേക്കുള്ള 17 സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും, അല്ലാത്തപക്ഷം തന്റെ മീശ വടിക്കുമെന്നും ബങ്കാര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വെറും അഞ്ച് സീറ്റുകളില്‍ മാത്രമേ വിജയിക്കാനയൊള്ളു. ഇക്കാര്യം അയോധ്യ പൗളടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ സന്തോഷ് ബാങ്കര്‍ക്കെതിരായുള്ള ആയുധമാക്കിയിരുന്നു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News