എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത്?; പ്രധാനമന്ത്രിയെ മാതൃകയാക്കുകയാണെന്ന് ശിവസേന എംപി

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-12-30 13:47 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കിയാണ് താൻ മാസ്‌ക് ധരിക്കാത്തതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ നാസികിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റാവത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് റാവത്ത് പ്രധാനമന്ത്രിയെ ഉദാഹരണമാക്കി പ്രതികരിച്ചത്.

''പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുന്നു. പക്ഷെ അദ്ദേഹം മാസ്‌ക് ധരിക്കുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാസ്‌ക് ധരിക്കാറുണ്ട്, പക്ഷെ പ്രധാനമന്ത്രി രാജ്യത്തിന്റെ നേതാവാണ്. ഞാൻ പ്രധാനമന്ത്രിയെ പിന്തുടരുന്നു, ഞാൻ മാസ്‌ക് ധരിക്കുന്നില്ല, ജനങ്ങൾ പോലും മാസ്‌ക് ധരിക്കുന്നില്ല''-റാവത്ത് പറഞ്ഞു.

അതേസമയം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ''നിലവിൽ നിരോധന ഉത്തരവുകൾ നിലവിലുണ്ട്. പക്ഷെ പകൽസമയത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. അതിന് സാമ്പത്തിക വളർച്ചയെ മരവിപ്പിക്കും. എൻസിപി എംപി സുപ്രിയ സുലെ, അവരുടെ ഭർത്താവ് സദാനന്ദ് സുലെ, എൻസിപി നേതാവ് പ്രജക്ത് തൻപുരെ, മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്‌വാദ് എന്നിവർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ജാഗ്രത പുലർത്തണം''-റാവത്ത് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News