' 62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല' ;ബി.ജെ.പിയുടെ ആഘോഷമെന്തിന് : സിദ്ധരാമയ്യ

100 കോടി വാക്സിനേഷന്‍ ആഘോഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍മുഖ്യമന്ത്രി

Update: 2022-09-07 07:22 GMT
Advertising

രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണ്ണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബി.ജെ.പി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്‍റെ വിജയാഘോഷം നടത്തുന്നത് എന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

'രാജ്യത്തെ 132 കോടി ജനങ്ങളിൽ ആകെ 29 കോടിയാളുകൾക്ക് മാത്രമാണ് പൂർണമായും വാക്‌സിൻ ലഭിച്ചത്  എന്നിരിക്കെ ബി.ജെ.പി നേതാക്കൾ എങ്ങനെയാണ് നൂറ് കോടി വാക്‌സിൻ നേട്ടം ആഘോഷമാക്കുന്നത്. രാജ്യത്തെ 21 ശതമാനം ആളുകൾക്ക് മാത്രമാണ് പൂർണ്ണമായും വാക്‌സിൻ ലഭിച്ചത്. 42 കോടിയാളുകൾക്ക് ഒരു ഡോസ് വാക്‌സിനാണ് ആകെ ലഭിച്ചത്.  രാജ്യത്തെ 62 കോടി മനുഷ്യർക്ക് ഇനിയും ഒരു ഡോസ് വാകിസിൻ പോലും ലഭിച്ചിട്ടില്ല'  സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.



ഈ വർഷാവാസനത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാകിസിനേഷൻ ലഭ്യമാക്കാൻ ബി.ജെ.പി സർക്കാരിന് കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. സിദ്ധ രാമയ്യ ചോദിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News