സിക്കിമിലെ മിന്നല്‍ പ്രളയം: ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതും ദുരന്തകാരണമെന്ന് കേന്ദ്രജല കമ്മീഷൻ

22 സൈനികർ ഉൾപ്പടെ 82 പേരെ കാണാതായി

Update: 2023-10-05 13:06 GMT
Editor : ലിസി. പി | By : Web Desk

ഗാങ്ടോക്ക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികർ ഉൾപ്പടെ 82 പേരെ കാണാതായി. മലയാളികൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് കേന്ദ്രജല കമ്മീഷൻ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ചുങ്താങ് അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം പാലം അടക്കം ആറ് പാലങ്ങൾ തകർന്നു. സിക്കിം-ബംഗാൾ ദേശീയപാത ഒലിച്ചുപോയി. തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കൂടുതൽ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നൽ പ്രളയം എത്തിയത്.

സിങ്താമിന് സമീപമുള്ള ബർദാങ്ങിൽ സൈനിക വാഹനങ്ങൾ ഒലിച്ചുപോയി. ലാച്ചൻ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കാണാതായവരുടെ എണ്ണം വർധിച്ചേക്കാമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദർശിച്ചു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News