സിക്കിം മണ്ണിടിച്ചിൽ; കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരും

അപകടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തി

Update: 2025-06-03 04:47 GMT

ഗാങ്‌ടോക്ക്: സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആറു സൈനികർക്കായുള്ള തിരച്ചിൽ തുടരും. അപകടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിൽ ഞായറാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ലഖ്‌വീന്ദർ സിംഗ്, മുനീഷ് താക്കൂർ, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുമെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നു സേന അറിയിച്ചു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു. 1678 വിനോദ സഞ്ചാരികളുമായി ഫിഡാങിലേക്ക തിരിച്ച വാഹനവ്യൂഹവും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News