ജനപ്രതിനിധികൾക്ക് ഇനി ഒറ്റപെൻഷൻ; നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

എംപിമാർ ഒന്നിലേറെ പെൻഷൻ വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളത് കേന്ദ്ര സർക്കാരിന്റെ മാത്രം തീരുമാനമായിരുന്നു

Update: 2022-05-28 14:16 GMT
Editor : afsal137 | By : Web Desk
Advertising

ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ മാത്രം എന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇതുപ്രകാരം മറ്റ് പദവികളുള്ള എംപിമാർക്ക് പെൻഷൻ നൽകില്ല. ഇതു സംബന്ധിച്ച വിജ്ഞാപനം പാർലമെന്റ് സംയുക്ത സമിതിയാണ് പുറത്തിറക്കിയത്.

മറ്റ് ആനുകൂല്യങ്ങൾ വാങ്ങുന്നില്ലെന്ന് എഴുതി നൽകിയാൽ മാത്രമേ പെൻഷൻ നൽകുകയുള്ളൂ. എംപിമാർ ഒന്നിലേറെ പെൻഷൻ വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളത് കേന്ദ്ര സർക്കാരിന്റെ മാത്രം തീരുമാനമായിരുന്നു. കേന്ദ്ര സർക്കാർ ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷന് അപേക്ഷിക്കുന്ന ജനപ്രതിനിധികൾ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഗവർണറോ ആകരുത്. നിലവിൽ രാജ്യസഭ ലോക്‌സഭാ എംപിയോ നിയമസഭാ അംഗമോ ഏതെങ്കിലും സംസ്ഥാനത്തിന്റെ നിയമസഭാ അംഗമോ ആവരുത്. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയോ ജീവനക്കാരുമാകരുത്. തുടങ്ങിയ മാർഗനിർദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.

സർക്കാരിൽ നിന്നും മറ്റ് പ്രതിഫലങ്ങൾ കൈപ്പറ്റുന്നില്ലായെന്ന് വ്യക്തമാക്കിക്കൊണ്ടാവണം അപേക്ഷ സമർപ്പിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾക്കൊപ്പം തന്നെ അപേക്ഷ നൽകുമ്പോൾ ഇക്കാര്യങ്ങളും സൂചിപ്പിക്കണം. ആദ്യ ടേമിൽ ഇരുപത്തയ്യായിരം രൂപയും തുടർന്ന് അങ്ങോട്ടുള്ള ഓരോ വർഷത്തിലും രണ്ടായിരം രൂപ വീതവുമാണ് എംപിമാർക്കുള്ള പെൻഷൻ. ഇതോടെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുമ്പോൾ ജനപ്രതിനിധികളായുള്ള നിരവധി ആളുകൾ മറ്റു വകുപ്പുകളിലും സർക്കാരിന്റെ വിവിധ സമിതികളിലും അംഗങ്ങളായി പ്രതിഫലം വാങ്ങുന്നവർക്കെല്ലാം പെൻഷനുള്ള അർഹത നഷ്ടമാകും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News