അബ്ദുൽ ഹഫീസ് എസ്‌ഐഒ ദേശീയ പ്രസിഡന്റ്, അഡ്വ. അനീസ് റഹ്മാൻ ജനറൽ സെക്രട്ടറി

കർണാടകയിലെ ഉഡുപ്പിയിൽ നടന്ന എസ്‌ഐഒ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Update: 2024-12-07 14:37 GMT

കോഴിക്കോട്: എസ്‌ഐഒ ദേശീയ പ്രസിഡന്റായി അബ്ദുൽ ഹഫീസ് (തെലങ്കാന)യും, ജനറൽ സെക്രട്ടറിയായി അനീസ് റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. അനീസ് റഹ്മാൻ കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ്. കർണാടകയിലെ ഉഡുപ്പിയിൽ നടന്ന എസ്‌ഐഒ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സെക്രട്ടറിമായി റോഷൻ മുഹ്യുദ്ധീൻ (ആന്ധ്ര), ഉബൈദുറഹ്മാൻ നൗഫൽ (ഡൽഹി), സയ്യിദ് വസിയുല്ല (തെലങ്കാന), അത്ശാം ഹാമി (മഹാരാഷ്ട്ര), തശ്രീഫ് കെ.പി (കേരളം ), യൂനുസ് മുല്ല (ഗോവ), ഫർഹാൻ സൈഫി (ഉത്തർ പ്രദേശ്), തൽഹ മന്നാൻ (തെലങ്കാന) എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര സമിതി അംഗങ്ങളായി ദാനിയൽ അക്രം(ബിഹാർ), ആദിൽ ഹസൻ (കർണാടക), ഷുജാഹുദ്ദീൻ ഫഹദ് (കർണാടക), മുനവ്വർ ഹുസൈൻ (ഗുജറാത്ത്), സീഷാൻ ആഖിൽ (കർണാടക), മുദ്ദസ്സിർ ഫാറൂഖി (തെലങ്കാന), കുശാൽ അഹ്മദ്( അലിഗഢ്), ഫിറാസത്ത് മുല്ല (കർണാടക), മുഹമ്മദ് ആദിൽ (രാജസ്ഥാൻ), അബ്ദുൽ വാഹിദ് ചുള്ളിപ്പാറ ( കേരളം), ഹമ്മാദു റഹ്മാൻ (ഡൽഹി), സയ്യിദ് സൈഫുദ്ദീൻ (തമിഴ്‌നാട്), മുഹമ്മദ് നസീർ (കർണാടക) എന്നിവരെയും തെരഞ്ഞെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News