'പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായി'; ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ

പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും സിൻഹ

Update: 2025-07-14 09:39 GMT

ശ്രീനഗര്‍: പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന്  ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ . സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന്  കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ 82 ദിവസം വേണ്ടി വന്നുവെന്നും കോൺഗ്രസ്  വിമർശിച്ചു.

ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച കേന്ദ്രം തള്ളിപ്പറയുമ്പോഴാണ് ഗവർണറുടെ തുറന്നുപറച്ചിൽ . വിദേശികൾ അടക്കം 26 പേർക്ക് നേരെ നിറയൊഴിച്ച പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നാണ് മനോജ് സിൻഹ സമ്മതിക്കുന്നത്. ഭീകരർ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ബൈസരൻ വാലി മേഖലയിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്‍റെ പ്രാദേശിക സഹായങ്ങൾ ലഭിച്ചു എന്നും രാജ്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കിയ സംഭവമാണ് പകൽകാമിൽ നടന്നതെന്നും മനോജ് സിൻഹ പറയുന്നു. .

Advertising
Advertising

ഭീകരാക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭീകരാക്രമണത്തെ പാർലമെന്‍റിലടക്കം തള്ളിപ്പറഞ്ഞ കേന്ദ്രസർക്കാരിന് ഗവർണറുടെ നിലപാട് വെല്ലുവിളി തുകയാണ്. സുരക്ഷാ വീഴ്ച സമ്മതിക്കാൻ 82 ദിവസം വേണ്ടിവന്നു എന്ന് വിമർശിച്ച കോൺഗ്രസ് മനോജ് സിൻഹ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വർഷകാല സമ്മേളനത്തിന് ദിവസങ്ങൾ ശേഷിക്കെ ജമ്മു കശ്മീർ ഗവർണറുടെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിൽ ആക്കുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News