'അഭിനയിക്കാൻ ആളെ വേണം എന്ന് കേട്ടിട്ട് വന്നതാ...'; പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് വിളിക്കാതെ ഒരതിഥി, വീഡിയോ

വീഡിയോ എടുത്ത് കൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളത്തിൽ നിന്നും പാമ്പ് തലപൊക്കിയത്

Update: 2023-12-21 12:25 GMT
Advertising

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് നമ്മുടെ നാട്ടിൽ ട്രെൻഡ് ആയിട്ട് കാലം കുറച്ചായി. വിവാഹത്തിന് മുമ്പുള്ള പ്രണയനിമിഷങ്ങൾ സുന്ദരമായും രസകരമായും പകർത്തി വൈറലായ വധൂവരന്മാരും ഏറെയുണ്ട് താനും.

ഇത്തരത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഒരു പ്രീവെഡ്ഡിംഗ് ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ വൈറലാകാൻ കാരണം ഷൂട്ടിന് വിളിക്കാതെ എത്തിയ ഒരതിഥിയും.

ഒരു കുളത്തിലായിരുന്നു നവദമ്പതികളുടെ ഷൂട്ട്. ചുറ്റും കൂരിരുട്ടാണെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. പ്രണയാർദ്രമായി വീഡിയോ എടുത്ത് കൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളത്തിൽ നിന്നും ഒരു പാമ്പ് തലപൊക്കിയത്. ടീമിലെ തന്നെ ഒരാൾ എല്ലാവരെയും വിളിച്ച് 'അതിഥിയെ' കാണിക്കുകയും ചെയ്തു. എന്നാൽ വധൂവരന്മാരുൾപ്പടെ കൂൾ ആയാണ് പാമ്പിനെ കൈകാര്യം ചെയ്തത്.

പാമ്പ് ഇഴഞ്ഞ് വധുവിന്റെ ദേഹത്തേക്ക് കയറുന്നതായി കാണാമെങ്കിലും ചെറുതായി ഒന്ന് പേടിച്ചതല്ലാതെ വലിയ ബഹളം വച്ച് പാമ്പിനെ പേടിപ്പിക്കാനൊന്നും ഇവർ നിന്നില്ല. 'അത് പൊയ്‌ക്കോളും' എന്നൊക്കെ പറഞ്ഞ് വരൻ തന്റെ വധുവിനെ കംഫർട്ട് ആക്കുന്നുമുണ്ട്. ആദ്യം കുളത്തിൽ നിന്ന് ഒന്ന് എത്തിനോക്കിയ ശേഷം പിന്നീട് വധൂവരന്മാരുടെ അടുത്തേക്ക് പോയ പാമ്പ് 'പെയ്ഡ് ആക്ടർ' ആണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. വധൂവരന്മാരെക്കാൾ നന്നായി പാമ്പ് ആക്ട് ചെയ്തു എന്നൊക്കെയാണ് നെറ്റിസൺസ് കുറിക്കുന്നത്. എന്തായാലും കുറച്ച് സമയം ഫ്രെയിമിൽ നിന്ന ശേഷം പാമ്പ് പിന്നീട് തിരിച്ച് വെള്ളത്തിലേക്ക് തന്നെ പോയി.

പാർശു കൊത്താം ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നനത്. വീഡിയോ ഇതിനോടകം തന്നെ 50 ലക്ഷം പേർ കണ്ടു കഴിഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News