Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മുംബൈ: ഓപ്പറേഷൻ സിന്ദൂരിനെതിരായ സമൂഹ മാധ്യമ പോസ്റ്റിൽ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തതിൽ മഹാരാഷ്ട്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ വിമർശനം. സംഭവത്തിൽ പെൺകുട്ടി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, ഭാവി നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
ദേശ താൽപര്യത്തിന് വിരുദ്ധമായി വിദ്യാർഥി പ്രവർത്തിച്ചെന്ന കോളേജിന്റെ ആക്ഷേപവും കോടതി തള്ളി. എഞ്ചിനീയറിംഗ് കോളജിൽ നിന്ന് വിദ്യാർഥിയെ പുറത്താക്കിയ നടപടിയേയും കോടതി രൂക്ഷമായി വിമർശിച്ചു. കൂടാതെ, പരീക്ഷ എഴുതാനുള്ള കുട്ടിയുടെ ആവശ്യം അംഗീകരിക്കണമെന്നും സംസഥാന സർക്കാർ ഒരു കുട്ടിയുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നും ഇത്തരം നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പാകിസ്താന് അനുകൂലമായിട്ടുള്ള സമൂഹമാധ്യമ പോസ്റ്റ് ഇട്ടതിനാണ് മെയ് ഏഴാം തീയതി ബോംബെ എഞ്ചിനീയറിംഗ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. ഈ വിഷയവിമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുൾപ്പടെ വലിയ രീതിയിലുള്ള ആക്ഷേപം ഉയർന്നതിന്റെ പശ്ചാതലത്തിൽ കേസ് എൻഐഎ-ക്ക് വിടുകയായിരുന്നു. തുടർന്ന് ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലേക്കെത്തുകയായിരുന്നു.