അവധിക്ക് നാട്ടിലെത്തിയ സൈനികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; രക്തക്കറ പുരണ്ട കാര്‍ കണ്ടെത്തി

സൈനികനെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്

Update: 2023-07-30 09:05 GMT
Editor : ലിസി. പി | By : Web Desk

ശ്രീനഗര്‍: കശ്മീരിലെ കുൽ​ഗാം ജില്ലയിൽ  സൈനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സൈനികനായ  ജാവേദ് അഹമ്മദ് വാനിയെ ശനിയാഴ്ച മുതലാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ജാവേദ് അഹമ്മദ്.

പരൻഹാലിൽ നിന്നും ജാവേദ് സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹനത്തിനുള്ളിൽ രക്തക്കറയുണ്ടായിരുന്നു. സൈനികനെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ചവൽഗാം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയ ശേഷം തിരികെ വരുന്ന വഴിയാണ് സൈനികനെ കാണാതായത്.  വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ സംശയം തോന്നി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് രക്തം പുരണ്ട കാർ കണ്ടെത്തിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News