വോട്ട് തേടിപ്പോയ സ്ഥലങ്ങളിലെല്ലാം പ്രവർത്തിക്കണം; എം.എല്‍.എമാരോട് ഭഗവന്ത് മന്‍

തലസ്ഥാനമായ ചണ്ഡീഗഡിലല്ല എം.എല്‍.എമാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ക്യാബിനറ്റ് അംഗത്വത്തിനായി ആഗ്രഹിക്കരുതെന്നും മന്‍ വെള്ളിയാഴ്ച പറഞ്ഞു

Update: 2022-03-12 02:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിയോജക മണ്ഡലങ്ങളില്‍ പരമാവധി സമയം ചെലവഴിക്കണമെന്ന് പഞ്ചാബിലെ ആം ആദ്മി എം.എല്‍.എമാരോട് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്‍. തലസ്ഥാനമായ ചണ്ഡീഗഡിലല്ല എം.എല്‍.എമാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ക്യാബിനറ്റ് അംഗത്വത്തിനായി ആഗ്രഹിക്കരുതെന്നും മന്‍ വെള്ളിയാഴ്ച പറഞ്ഞു.

''വോട്ട് തേടിപ്പോയ സ്ഥലങ്ങളിലെല്ലാം പ്രവർത്തിക്കണം. എല്ലാ എം.എൽ.എമാരും ചണ്ഡീഗഢിൽ തങ്ങാതെ അവർ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഉണ്ടാകണം. പഞ്ചാബിലെ എഎപി ലെജിസ്ലേറ്റീവ് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കൂടാതെ 17 കാബിനറ്റ് മന്ത്രിമാരുണ്ടാകും. ആരും അസ്വസ്ഥരാകേണ്ടതില്ല. നിങ്ങളെല്ലാവരും ക്യാബിനറ്റ് മന്ത്രിമാരാണ്. താനുൾപ്പെടെ 92 എം.എൽ.എമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വോട്ട് ചെയ്യാത്തവർക്കുവേണ്ടി പോലും അഹങ്കാരികളാകരുതെന്നും പ്രവർത്തിക്കണമെന്നും മാൻ അവരോട് എം.എല്‍.എമാരോട് അഭ്യര്‍ഥിച്ചു. നിങ്ങൾ പഞ്ചാബികളുടെ എം.എൽ.എമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയൊരു രാഷ്ട്രീയ മാറ്റത്തിന് വഴി തെളിക്കുന്ന ചരിത്ര വിജയമാണ് ആം ആദ്മി പഞ്ചാബില്‍ നേടിയത്. 117 അംഗ സഭയില്‍ 92 സീറ്റുകളും ആപ് തൂത്തുവാരി. 58,000 വോട്ടിന്‍റെ വന്‍ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്‍ ധുരി മണ്ഡലത്തില്‍ നിന്നും ജയിച്ചത്. തകര്‍പ്പന്‍ ജയത്തിനു ശേഷം മന്‍ പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്‍രിവാളിനെ കണ്ട് അനുഗ്രഹം തേടിയിരുന്നു. മാർച്ച് 16ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News