'ബോധംകെടുത്തി കവർച്ച നടത്തുന്ന മുസ്‌ലിം ബാബ'; ബോധവത്കരണ വീഡിയോ ഉപയോഗിച്ച് ഇസ്‌ലാം ഭീതി പടർത്തുന്നു

ദൃശ്യങ്ങൾ വലിയ വീഡിയോയുടെ ഒരു ഭാഗമാണെന്നും അവസാനത്തിൽ ഡിസ്‌ക്ലൈമറായി ഇത് ബോധവത്കരണത്തിനായി തയാറാക്കിയതാണെന്ന് പറയുന്നതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

Update: 2021-11-12 15:25 GMT

'പുകയിട്ട് ഒരു വീടിനകത്ത് നിൽക്കുന്ന ദമ്പതിമാരെ ബോധംകെടുത്തി കവർച്ച നടത്തുന്ന മുസ്‌ലിം ബാബയും കൂട്ടാളിയു'മടങ്ങുന്ന വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പങ്കുവെക്കപ്പെടുകയാണ്. തൊപ്പി ധരിച്ചെത്തുന്നവരെ സൂക്ഷിക്കുകയെന്ന ഉപദേശത്തോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ വീഡിയോ ബോധവത്കരണത്തിനായി തയാറാക്കിയതാണെന്നാണ് ആൾട്ട് ന്യൂസ് വ്യക്തമാക്കുന്നത്. യോഗേഷ് ധർമ സേനയെന്ന ട്വിറ്റർ ഹാൻഡിലിൽ പോലെയുള്ളവയിൽ ഈ വീഡിയോ വന്നിട്ടുണ്ട്.

Advertising
Advertising

ഈ ദൃശ്യങ്ങൾ ഒരു വലിയ വീഡിയോയുടെ ഒരു ഭാഗമാണെന്നും അവസാനത്തിൽ ഡിസ്‌ക്ലൈമറായി ഇത് ബോധവത്കരണത്തിനായി തയാറാക്കിയതാണെന്ന് പറയുന്നതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യഥാർത്ഥ ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനാണ് വീഡിയോയെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.



വീഡിയോ ഷെയർ ചെയ്തപ്പോൾ ഒരു ഫേസ്ബുക്ക് പേജ് ഇത് ബോധവത്കരണത്തിനായി പുറത്തിറക്കിയ സ്‌ക്രിപ്റ്റഡ് ഡ്രാമയാണെന്ന് പറയുന്നുണ്ട്. ഈയടുത്ത് ഹിന്ദു യുവതിയുടെ കുടിവെള്ളത്തിൽ മുസ്‌ലിം യുവാവ് തുപ്പുന്നതായുള്ള വീഡിയോയും സമാന രീതിയിൽ പലരും പ്രചരിപ്പിച്ചിരുന്നു.



 


 



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News