Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) വിവിധ വകുപ്പുകളിലായി ജൂനിയർ എഞ്ചിനീയർ (ജെഇ) തസ്തികയിലേക്ക് 1731 ഒഴിവുകൾ പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in- ൽ വിശദമായ അറിയിപ്പ് പരിശോധിക്കാം.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. എസ്‌എസ്‌സി ജെഇ 2025 പരീക്ഷ 2025 ഒക്ടോബർ 27 മുതൽ 31 വരെയുള്ള തീയതികളിൽ നടക്കും.
ആകെയുള്ള 1731 ഒഴിവുകളിൽ 790 ഒഴിവുകൾ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന് കീഴിലുള്ള സിവിൽ എഞ്ചിനീയർമാർക്കും (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം) 163 ഒഴിവുകൾ മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കുമുള്ളതാണ്.
മറ്റ് പ്രധാന വകുപ്പുകളിലുള്ള ഒഴിവുകൾ: