ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്

രാവിലെ 8.40 ന് കടൂർ-ബീരൂർ സെക്ഷനുമിടയിൽ "KM 207/500" ൽ ട്രെയിൻ കടന്നുപോകുമ്പോഴാണ് സംഭവം

Update: 2023-07-06 02:15 GMT
Editor : Jaisy Thomas | By : Web Desk

ധാർവാഡ് വന്ദേ ഭാരത് ട്രെയിന്‍

Advertising

ചിക്കമഗളൂരു: കര്‍ണാടകയില്‍ ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്.ബുധനാഴ്ച രാവിലെ ചിക്കമഗളൂരു ജില്ലയിലെ കടൂർ-ബിരൂർ സെക്ഷനിടയില്‍ വച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു.ആര്‍പിഎഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാവിലെ 8.40 ന് കടൂർ-ബീരൂർ സെക്ഷനുമിടയിൽ "KM 207/500" ൽ ട്രെയിൻ കടന്നുപോകുമ്പോഴാണ് സംഭവം.43, 44 സീറ്റുകളിലെ സി5 കോച്ചിന്‍റെ ഗ്ലാസുകളിലും ഇസി-1 കോച്ച് ടോയ്‌ലറ്റിലുമാണ് കല്ലുകൾ പതിച്ചത്.സംഭവത്തെ തുടർന്ന് പുറത്തെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ് അന്വേഷണം നടത്തുകയാണെന്നും സ്ഥലപരിശോധനയും നടക്കുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

സംസ്ഥാന തലസ്ഥാനത്തെ കർണാടകയുടെ വടക്കൻ ഭാഗത്തുള്ള ധാർവാഡ് നഗരവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 27നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.കർണാടകയിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ആദ്യത്തേത് ബെംഗളൂരു വഴി മൈസൂരുവിനും ചെന്നൈയ്ക്കും ഇടയിലാണ് ഓടുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News