ഭർത്താക്കന്മാരുടെ മദ്യപാനം കാരണം പൊറുതിമുട്ടി; പരസ്പരം വിവാഹം കഴിച്ച് യുവതികൾ
ഉത്തർപ്രദേശ് സ്വദേശികളാണ് വിവാഹം കഴിച്ചത്
Update: 2025-01-25 05:22 GMT
ഗൊരഖ്‌പൂർ: മദ്യചിച്ചെത്തുന്ന ഭർത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി പരസ്പരം വിവാഹം ചെയ്ത് യുവതികൾ. ഉത്തർപ്രദേശ് സ്വദേശികളായ കവിത, ഗുഞ്ച എന്നിവരാണ് വിവാഹിതരായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങളും ഭർത്താക്കന്മാരുടെ മദ്യപാനങ്ങളും ഇരുവരും തുറന്നുപറഞ്ഞു. ഭർത്താക്കൻമാർ പതിവായി മദ്യപിച്ചെത്തി ഉപ്രദ്രവിക്കാറുണ്ടായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനാണ് വീട് വിട്ടിറങ്ങി വിവാഹിതരായത്.
ഗുഞ്ച വരന്റെ സ്ഥാനത്തുനിന്ന് കവിതക്ക് സിന്ധൂരം ചാർത്തി. ദിയോറയിലെ ചോട്ടി കാശി ശിവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തിരിച്ച് വീടുകളിലേക്ക് മടങ്ങുന്നില്ലെന്നും ഗൊരഖ്‌പൂരിൽ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും യുവതികൾ പറഞ്ഞു.