'അന്വേഷണ സംഘത്തിൽ വനിതകളുമുണ്ട്; പക്വതയോടെ കൈകാര്യം ചെയ്തു'-മണിപ്പൂർ സംഘർഷത്തില്‍ സർക്കാർ സുപ്രിംകോടതിയിൽ

പ്രത്യേക നിര്‍ദേശ പ്രകാരം മണിപ്പൂർ ഡി.ജി.പി രാജീവ് സിങ്ങും സുപ്രിംകോടതിയിലെത്തിയിട്ടുണ്ട്

Update: 2023-08-07 09:39 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി പരിഗണിക്കുന്നു. മണിപ്പൂർ ഡി.ജി.പി രാജീവ് സിങ് കോടതിയിലെത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഡി.ജി.പി എത്തിയത്.

സംസ്ഥാനത്തെ സ്ഥിതി വളരെ പക്വതയോടെയാണ് സർക്കാർ കൈകാര്യം ചെയ്തതെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു. ബലാത്സംഗ കേസുകളിലെ അന്വേഷണ സംഘത്തിൽ വനിതാ ഓഫീസർമാരുണ്ട്. സി.ബി.ഐ സംഘത്തിലും വനിതാ ഓഫീസർമാരുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 12 എഫ്‌.ഐ.ആറുകൾ സി.ബി.ഐ അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.

Advertising
Advertising

എന്നാൽ, റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് ഇരകളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടരുടെ മൃതദേഹങ്ങൾ കുടുംബങ്ങള്‍ക്കു വിട്ടുനൽകണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടു.

അതിനിടെ, കുക്കി വിഭാഗത്തിൽപെട്ട യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിൽ അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. തൗബൽ ജില്ലയിലെ നൊങ്പൊരക് സെക്മായ് സ്റ്റേഷനിലെ സ്റ്റേഷൻ ഇൻചാർജടക്കം അഞ്ചുപേർക്കെതിരെയാണു നടപടി. മെയ് നാലിനായിരുന്നു രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തി വിഡിയോ എടുത്തത്. ജൂലൈ 19നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

Summary: Supreme Court hearing Manipur violence case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News