തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിംകോടതി വിധി ഇന്ന്

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുക ആയതിനാൽ സുതാര്യത ഉണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ

Update: 2024-02-15 01:24 GMT
Editor : Jaisy Thomas | By : Web Desk

സുപ്രിംകോടതി

Advertising

ഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിംകോടതി വിധി ഇന്ന് . രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിലെ സുതാര്യത ഇല്ലായ്മ ചോദ്യം ചെയ്ത ഹരജികളിലാണ് വിധി. ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുക ആയതിനാൽ സുതാര്യത ഉണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ . തെരഞ്ഞെടുപ്പ് ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബി.ജെ.പിക്കാണെന്നു ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാര്‍.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.

അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ബോണ്ടുകൾ വഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. എന്നാല്‍ മറ്റു പാർട്ടികൾക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കൾ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 ജനുവരി 2 മുതലാണ് ഇലക്ട്രറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News