സ്വീകരണച്ചടങ്ങിനിടെ യുപി മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മുഖത്തടിച്ച് കര്‍ണിസേന പ്രവര്‍ത്തകൻ; വീഡിയോ
മൗര്യയെ അനുയായികൾ ഹാരമണിയിച്ച് സ്വീകരിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ മാലയിടാനെന്ന വ്യാജേനെയെത്തി അടിക്കുകയായിരുന്നു
റായ്ബറേലി: ഉത്തര്‍പ്രദേശ് മുൻ കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മുഖത്തടിച്ച് കര്‍ണിസേന പ്രവര്‍ത്തകൻ. ബുധനാഴ്ച സരസ് ക്രോസിംഗിലാണ് സംഭവം. ലോക് മോർച്ച മേധാവി പ്രാദേശിക അനുയായികൾ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിനിടെയാണ് രാഷ്ട്രീയ ശോഷിത് സമാജ് പാർട്ടി മേധാവി കൂടിയായ മൗര്യയുടെ മുഖത്തടിച്ചത്.
മൗര്യയെ അനുയായികൾ ഹാരമണിയിച്ച് സ്വീകരിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ മാലയിടാനെന്ന വ്യാജേനെയെത്തി അടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സ്വാമിയെ മർദിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ അനുയായികൾ പിടികൂടി അടിക്കുകയും ചെയ്തു. മൗര്യയെ ആക്രമിച്ചതിന് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു, എന്നിരുന്നാലും, ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ച ശേഷം കേസ് ഫയൽ ചെയ്യുമെന്ന് സിറ്റി സർക്കിൾ ഓഫീസർ അമിത് സിങ് പറഞ്ഞു.
കർണി സേനയുടെ പേരിലുള്ള പ്രാണികളും കീടങ്ങളുമാണ്. ഈ ആളുകൾ പരസ്യമായി ക്രമസമാധാനത്തെ ലംഘിക്കുകയാണെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സ്വാമി പ്രസാദ് പറഞ്ഞു. യോഗി സർക്കാരിന്‍റെ കീഴിൽ ഗുണ്ടകളും മാഫിയകളും എത്രത്തോളം ധൈര്യശാലികളായി മാറിയിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
उत्तरप्रदेश - रायबरेली में स्वामी प्रसाद मौर्या को पड़ा तमाचा...@SwamiPMaurya #Raibarelliy pic.twitter.com/p6pxOXnLWp
— Jaya Singh. (@SinghJaya_) August 6, 2025