താജ്മഹലിന് വീണ്ടും ബോംബ് ഭീഷണി

ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസിലാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡോഗ് സ്‌ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല

Update: 2024-12-03 12:03 GMT

ലക്‌നൗ: താജ്മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസില്‍ ഇ-മെയിലിലൂടെയാണ് ഭീഷണി. സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്നായിരുന്നു സന്ദേശം. ചൊവ്വാഴ്ച രാവിലെയോടെയാണ് സന്ദേശം വന്നത്. 

എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് താജ്മഹലിന്റെ സുരക്ഷ ഏൽപ്പിച്ച എസിപി സയ്യിദ് അരീബ് അഹ്മദ് വ്യക്തമാക്കി.

ബോംബ് ഭീഷണി സംബന്ധിച്ച ഇ-മെയിൽ ഉടൻ തന്നെ ആഗ്ര പൊലീസിനും ആഗ്ര സർക്കിളിലെ എഎസ്ഐക്കും കൈമാറുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി വത്സ പറഞ്ഞു. ആയിരത്തോളം വിനോദസഞ്ചാരികള്‍ ആ സമയത്ത് താജ്മഹലിലുണ്ടായിരുന്നു.  

Advertising
Advertising

2021ലും താജ്മഹലിന് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്ന് വ്യാജ സന്ദേശം അയച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.  താജ്മഹൽ പരിസരത്ത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. പൊലീസ് നടത്തിയ പരിശോധനയിൽ ഫരീദാബാദ് സ്വദേശിയാണ് ഫോൾ വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശ് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് താജ്മഹലിൽ നിന്ന് സന്ദർശകരെ ഒഴിപ്പിക്കുകയും താത്കാലികമായി അടക്കുകയും ചെയ്തിരുന്നു. സന്ദർശകരെ ഒഴിപ്പിച്ചതിന് ശേഷം താജ്മഹലിന്റെ ഇരു ഗെയിറ്റുകളും അടച്ചായിരുന്നു അന്നത്തെ  പരിശോധന. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News