'വിമാന സർവീസ് പുനരാരംഭിക്കണം': ഇന്ത്യക്ക് കത്തെഴുതി അഫ്ഗാനിസ്താന്‍

അഫ്​ഗാനിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഫ്​ഗാൻ സർക്കാർ ഇന്ത്യയുടെ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ കത്തയച്ചു.

Update: 2021-09-29 12:15 GMT
Editor : rishad | By : Web Desk
Advertising

അഫ്​ഗാനിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഫ്​ഗാൻ സർക്കാർ ഇന്ത്യയുടെ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ കത്തയച്ചു.ആഗസ്റ്റില്‍ താലിബാന്‍, അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്‌ലാമിക്‌ എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് കത്തെഴുതിയിരിക്കുന്നത്. അഫ്​ഗാൻ എയർലൈനുകളായ കാം എയർ, അരീന അഫ്​ഗാൻ എന്നിവയെ സർവീസ്​ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. കത്ത്​ ലഭിച്ചകാര്യം ഡി.ജി.സി.എ തലവൻ അരുൺ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്​. എന്നാൽ അഫ്ഗാന്റെ ആവശ്യത്തോട് ഡി.ജി.സി.എ ഇത് വരെ പ്രതികരിച്ചിട്ടില്ല

സെപ്തംബര്‍ ഏഴ് എന്ന തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കുമെന്നും അഫ്​ഗാൻ ഭരണകൂടം വ്യക്തമാക്കുന്നു. നേരത്തെ അമേരിക്ക അഫ്​ഗാൻ വിടുന്ന സമയത്ത്​​ കാബൂൾ വിമാനത്താവളത്തിന്​ ചില കേടുപാടുകള്‍ വരുത്തിയിരുന്നു. എന്നാല്‍ ഖത്തറില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കേടുപാടുകള്‍ മാറ്റിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News