അഞ്ചുവര്‍ഷത്തോളം പീഡനം; 16 കാരിയുടെ അണ്ഡം വിറ്റ് പണമുണ്ടാക്കിയ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

ഋതുമതിയായത് മുതല്‍ പെണ്‍കുട്ടിയെ ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു

Update: 2022-06-07 13:38 GMT
Editor : ലിസി. പി | By : Web Desk

 ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് അണ്ഡം സ്വകാര്യആശുപത്രികൾക്ക് വിൽപ്പന ചെയ്ത കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. പ്രദേശത്തെ നിരവധി സ്വകാര്യ ആശുപത്രികളിൽ 16 കാരിയുടെ അണ്ഡം വിൽപന നടത്തി പണമുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ ഇന്ദ്രാണി, രണ്ടാനച്ഛൻ സയ്യിദ് അലി, ഇവരുടെ സഹായി മാലതി എന്നിവരെയാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് പെൺകുട്ടിയുടെ അണ്ഡം വിറ്റ് അമ്മയും രണ്ടാനച്ഛനും പണമുണ്ടാക്കിയത്. 20,000 രൂപയ്ക്ക് മുകളിലാണ്  അണ്ഡം വിൽപ്പനയ്ക്ക് ഈടാക്കിയിരുന്നത്.  ഋതുമതിയായത് മുതല്‍  പെണ്‍കുട്ടിയെ ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക്  20 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അണ്ഡവിൽപ്പന നടത്തിയതെന്നും പൊലീസ് പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വ്യാജ ആധാർകാർഡും ഇവർ നിർമിച്ചിരുന്നു. ഇതിന് സഹായിച്ച വാൻഡ്രൈവറും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കൂടാതെ അണ്ഡം സ്വീകരിച്ച ആശുപത്രികൾക്കെതിരെയും ഫെർട്ടിലിറ്റി സെന്ററുകൾക്കെതിരെയും ഇവിടുത്തെ ഡോക്ടർമാർക്കെതിരെയും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. തെളിവുകൾ ലഭിച്ചാൽ ഇവർക്കെതിരെയും നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

വീട്ടിലെ തടവലിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സേലത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News