ലൈംഗിക പീഡന കേസിൽ അധ്യാപകനും പ്രഫസറും അറസ്റ്റിൽ

ചെന്നൈയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്

Update: 2021-12-19 07:24 GMT
Editor : ലിസി. പി | By : Web Desk

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പെച്ചെന്നാരോപിച്ച് ചെന്നൈയിൽ സ്‌കൂൾ അധ്യാപകനും കോളജ് പ്രഫസറും അറസ്റ്റിലായി. രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസുകൾക്കിടെ വിദ്യാർഥിനികൾക്ക് അശ്ലീല ഫോട്ടോയും വീഡിയോകളും അയച്ച സംഭവത്തിലാണ് 40 കാരനായ ഗണിത അധ്യാപകൻ അറസ്റ്റിലായത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

സ്‌കൂൾ മാനേജ്മെന്റ് നൽകിയ പരാതിയെ തുടർന്ന്  തിരുമംഗലം വനിത പൊലീസ് സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ സ്വകാര്യകോളജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറുകയും ക്ലാസിൽ മോശം പരാമർശം നടത്തുകയും ചെയ്ത സംഭവത്തിലാണ് പ്രഫസർ അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്ന് കോളജ് അധികൃതർ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News