നിയമനാംഗീകാരം ലഭിച്ച് അഞ്ചുവർഷമായിട്ടും ശമ്പളം ലഭിക്കാതെ നോഷണൽ അധ്യാപകർ

നിയമനം നോഷണലായതാണ് ശമ്പളം ലഭിക്കാത്തതിനിടയാക്കിയത്

Update: 2025-10-05 03:43 GMT

Photo| MediaOne

കോഴിക്കോട്: നിയമനാംഗീകാരം ലഭിച്ച് അഞ്ചു വർഷമായിട്ടും ശമ്പളം ലഭിക്കാതെ ദുരിതത്തിലായി നോഷണൽ അധ്യാപകർ. സേവന കാലയളവും ഇൻക്രിമെൻറും അംഗീകരിച്ചെങ്കിലും നിയമനം നോഷണലായതാണ് ശമ്പളം ലഭിക്കാത്തതിനിടയാക്കിയത്.

2016 ൽ അധിക തസ്തികയിൽ നിയമനം നേടിയ എയ്ഡഡ് അധ്യാപകരാണ് ശമ്പളം ലഭിക്കാത്തതിനാൽ ദുരിതം നേരിടുന്നത്. 1:1 വിദ്യാർത്ഥി - അധ്യാപക ആനുപാതം പാലിച്ചില്ലെന്ന് കാണിച്ച് നിയമനം നൽകാതിരുന്ന സർക്കാർ -പിന്നീട് 2021ലാണ് ഇവർക്ക് നിയമനാംഗീകാരം നൽകിയത് . നിയമനം നോഷണാലായിരിക്കുമെന്നായിരുന്നു നിയമന ഉത്തരവിൽ പറയുന്നത്. ഇതാണ് ശമ്പളം ലഭിക്കാതിരിക്കുന്നതിനിടയാക്കിയത്.

Advertising
Advertising

വർഷങ്ങളായി ശമ്പളം ലഭിക്കാത്തതോടെ വലിയ ബുദ്ധിമുട്ടാണ് അധ്യാപകർ നേരിടുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം.

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News