ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് തേജസ്വിയുടെ പദയാത്ര

ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിന് അനിവാര്യമായ ജാതി സെൻസസ് ബി.ജെ.പിയും ആർ.എസ്.എസും നിഷേധിക്കുകയാണെന്നു തേജസ്വി കുറ്റപ്പെടുത്തി.

Update: 2022-05-10 14:55 GMT

പട്‌ന: ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽനിന്ന് ഡൽഹിയിലേക്കു പദയാത്ര നടത്തുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനാകില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വി പദയാത്ര പ്രഖ്യാപിച്ചത്. ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും പദയാത്രയിൽ പങ്കെടുക്കണമെന്നു തേജസ്വി അഭ്യർഥിച്ചു.

ബിഹാർ നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും ജാതി സെൻസസ് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയത് ആർ.ജെ.ഡി മുൻകയ്യെടുത്തതിനാലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിട്ടും പ്രയോജനമുണ്ടാകാത്തതിനാൽ തെരുവിലേക്ക് ഇറങ്ങാൻ നിർബന്ധിതമായെന്നു തേജസ്വി പറഞ്ഞു.

Advertising
Advertising

ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിന് അനിവാര്യമായ ജാതി സെൻസസ് ബി.ജെ.പിയും ആർ.എസ്.എസും നിഷേധിക്കുകയാണെന്നു തേജസ്വി കുറ്റപ്പെടുത്തി. പദയാത്ര ആരംഭിക്കുന്ന തിയ്യതിയും വിശദാംശങ്ങളും പിന്നീട് പ്രഖ്യാപിക്കും.

ജാതി സെൻസസ് നടത്താതെ മറ്റൊരു സെൻസസും ബിഹാറിൽ നടത്താൻ അനുവദിക്കില്ലെന്ന് ഒരാഴ്ച മുമ്പ് തേജസ്വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എസ്.സി, എസ്.ടി വിഭാഗത്തിന്റെ അല്ലാതെ ജാതി സെൻസസ് നടത്താൻ പദ്ധതിയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News