വാഹനാപകടത്തിൽ​ തെലങ്കാന എം.എൽ.എ കൊല്ലപ്പെട്ടു

കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ നന്ദിതയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊ​ല്ലപ്പെട്ടിരുന്നു

Update: 2024-02-23 05:46 GMT

ന്യൂഡൽഹി: തെലങ്കാന എം.എൽ.എ ലാസ്യ നന്ദിത ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു. ഭാരത് രാഷ്ട്ര സമിതിയുടെ എം.എൽ.എ യായ ലാസ്യ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.

അപകടം നടന്നയുടൻ തന്നെ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ ഡ്രൈവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

പത്ത് ദിവസം മുമ്പ് നർക്കട്ട്പള്ളിയിൽ നടന്ന മറ്റൊരു അപകടത്തിൽ നിന്ന് ലാസ്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി 13 ന്, മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ നൽഗൊണ്ടയിലേക്ക് പോകുമ്പോഴുണ്ടായ ആ അപകടത്തിൽ എം.എൽ.എയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മരിച്ചിരുന്നു.

2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നന്ദിതയുടെ പെട്ടെന്നുള്ള മരണത്തിൽ ബിആർഎസ് നേതാവ് കെ ടി രാമറാവു അനുശോചിച്ചു. കഴിഞ്ഞ വർഷമാണ് നന്ദിതയുടെ പിതാവ് ജി സായന്നമരിച്ചത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News