കാണാതായ പൂജാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ; പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

രണ്ടുപൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു

Update: 2023-12-17 10:10 GMT
Editor : Lissy P | By : Web Desk
Advertising

ഗോപാൽഗഞ്ച് (ബിഹാർ): ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്ന് കാണാതായ പൂജാരിയുടെ മൃതദേഹം കണ്ടെത്തി. വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. 

ദനാപൂർ ഗ്രാമത്തിലെക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ ആറ് ദിവസം മുന്‍പാണ് കാണാതായത്. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ  കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പൊലീസിന്റെ അനാസ്ഥയാണെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. രണ്ടു പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. നാട്ടുകാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു. തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്ഡിപിഒ പ്രഞ്ജാൽ പറഞ്ഞു.കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

മനോജ് കുമാറിന്‍റെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്. മനോജ് കുമാർ എവിടെയെങ്കിലും പോയിരിക്കുകയാണെന്നും ഉടൻ മടങ്ങിയെത്തുമെന്നുമാണ് കരുതിയിരുന്നതെന്ന് കുടുംബം പറയുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News