ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍; പാറക്കല്ലുകള്‍ വീണ് പാലം തകര്‍ന്നു, 9 മരണം

വലിയ കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീണ് പാലം തകരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Update: 2021-07-25 12:25 GMT
Editor : ubaid | By : Web Desk
Advertising

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിനോദയാത്രക്കെത്തിയ 9പേര്‍ മരിച്ചു. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു. കിന്നാവുര്‍ ജില്ലയിലെ സാംഗ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീണ് പാലം തകരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


പാലത്തിന് മുകളില്‍ വീണ കല്ലുകതള്‍ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസങ്ങളായി ഹിമാചലില്‍ കനത്ത മഴയാണ് തുടരുന്നത്. നിരവധി പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ ഉരുള്‍പൊട്ടിയിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News