കശ്മീരിൽ ഭീകരാക്രമണം; മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു

കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2023-01-01 16:32 GMT

ശ്രീന​ഗർ: കശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. രജൗരിയിലെ ഡാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നാലെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.

പരിക്കേറ്റ ഒരാളുടെ ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റ് മുറിവുകൾ കണ്ടെത്തിയതായി രജൗരിയിലെ അസോസിയേറ്റഡ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മെഹ്മൂദ് പറഞ്ഞു.

കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടർന്ന് ഈ കാറിൽ തന്നെ ഇവർ രക്ഷപെട്ടു. മൂന്ന് വീടുകളെയാണ് ഭീകരര്‍ ലക്ഷ്യം വച്ചത്.

ഭീകരർക്കായി സുരക്ഷാ സൈനികര്‍ തെരച്ചില്‍ ആരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഡിസംബർ 16ന് നടന്ന ആക്രമണത്തിൽ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News