തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടൽ ശക്തമാക്കി ബി.ജെ.പി കേന്ദ്ര നേതൃത്വം

അഞ്ചു സംസ്ഥാനങ്ങളിലേക്കുമുള്ള താര പ്രചാരകർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ബിജെപി കേന്ദ്ര നേതൃത്വം ഉടൻ പ്രഖ്യാപിക്കും

Update: 2023-08-17 01:32 GMT
Editor : Jaisy Thomas | By : Web Desk

ബി.ജെ.പി

Advertising

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടൽ ശക്തമാക്കി ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം ഇടപെടൽ ശക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കുമുള്ള താര പ്രചാരകർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ബിജെപി കേന്ദ്ര നേതൃത്വം ഉടൻ പ്രഖ്യാപിക്കും.

പാർലമെന്‍റ് വർഷകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം. മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ അഞ്ചടങ്ങളിലാണ് ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഈ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഭരണവിരുദ്ധ തരംഗം ശക്തമായി നിലനിൽക്കുന്ന മധ്യപ്രദേശിൽ ഉൾപ്പെടെ ബി.ജെ.പി കേന്ദ്രം നേതൃത്വത്തിന്‍റെ ഇടപെടൽ അനിവാര്യമാണ്.

ഈ സാഹചര്യങ്ങൾ കൂടിയാണ് ഇന്നലെ ചേർന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, മധപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കൈലാഷ് വിജയവർഗിയ, ബി.ഡി ശർമ, ഭൂപേന്ദ്ര യാദവ്, അജയ് ജാംവാൽ, നരേന്ദ്ര സിംഗ് തോമർ, ഫഗ്ഗൻ സിംഗ് കുലസ്‌തെ, ബി.എൽ സന്തോഷ്, ശിവപ്രകാശ് എന്നിവർ ഡൽഹിയിൽ ഇന്നലെ ചേർന്ന നിർണായ യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News