വോട്ടിങ് മെഷീനിൽ ഇനി സ്ഥാനാർഥിയുടെ ഫോട്ടോയും; പരിഷ്‌കരണവുമായി തെര.കമ്മീഷൻ

ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി

Update: 2025-09-17 15:41 GMT

ന്യൂഡൽഹി: വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ ഫോട്ടോയും ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രങ്ങൾ ഉൾപ്പെടുത്തും. ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ബിഹാറിലെ വോട്ടെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടർമാർക്ക് കൂടുതൽ കൃത്യതയോടെ സ്ഥാനാർഥിയെ മനസിലാക്കാൻ സഹായിക്കുമെന്ന് കാണിച്ച് വോട്ടിങ് മെഷീനിൽ ഫോട്ടോ ഉൾപ്പെടുത്താനുള്ള തീരുമാനം. ഇനി നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഇത് പ്രാവർത്തികമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News