മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള 'ഗഗൻയാൻ' പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഒക്ടോബർ 21ന്

ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക

Update: 2023-10-16 13:47 GMT
Advertising

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഒക്ടോബർ 21ന് നടക്കും. രാവിലെ 7 മണിക്കും 9നുമിടയിൽ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ബഹിരാകാശ യാത്രാ മധ്യേ യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം 'ടെസ്റ്റ് വെഹിക്കിൾ-ഡി1' ആണ് 21ന് നടക്കുക.

പ്രത്യേക വിക്ഷേപണവാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തിയശേഷം ക്രൂ മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. തുടർന്ന് സുരക്ഷിതമായി കരയിലെത്തിക്കുന്നതാണ് പരീക്ഷണ ദൗത്യം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News