'എല്ലാം ഉടൻ ശരിയാക്കും'; ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ

Update: 2023-03-17 10:39 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിൽ 12 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് വേസ്റ്റുകൾ എത്തിക്കില്ലെന്നും എല്ലാം ശരിയാക്കുമെന്നും സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് സർക്കാർ ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള ഓർഗാനിക് വേസ്റ്റുകളുടെ വരവ് കുറയ്ക്കുമെന്നും ഇപ്പോഴുള്ള കമ്പോസ്റ്റ് പ്ലാന്റ് കൊച്ചിൻ കോർപ്പറേഷൻ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുമെന്നും  സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കുമെന്നും സർക്കാറിന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.

ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ വിമർശനം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News